അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാന വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു. പുതൂർ ആർആർടി സ്ഥലത്തെത്തി ആനയെ തുരത്തി.
Related News
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്തിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
മുസ്ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും
കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും. കവളപ്പാറയിൽ നിന്നും കളക്ട്രേറ്റ്ലേക്ക് നടത്തുന്ന മാർച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കും. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക. ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക. നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോങ് മാർച്ച്. പ്രളയം […]
കടകളിൽ സാമൂഹിക അകലം നിര്‍ബന്ധം; ഇല്ലെങ്കില്‍ കട അടച്ചിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി
കടകളില്‍ നിശ്ചിത അകലം പാലിക്കണം, കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം, കൂട്ടം കൂടരുത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ സാമൂഹിക അകലം നിർബന്ധമാണെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകളില്‍ നിശ്ചിത അകലം പാലിക്കണം, കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം, കൂട്ടം കൂടരുത്. കടയില്‍ […]