സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.ഐ തന്നോട് ആവശ്യപ്പെട്ടതെന്ന് ഈശ്വരി രേശൻ. തനിക്ക് നിയമസഭ സീറ്റ് ലഭിക്കുമെന്ന തോന്നല്‍ ചില നേതാക്കളെ ഭയപ്പെടുത്തുന്നതായും ഈശ്വരി രേശൻ മീഡിയവണിനോട് പറഞ്ഞു.
പാർട്ടി തനിക്കെതിരെ ഉന്നയിച്ച പരാതികൾക്ക് മുഴുവൻ മറുപടി നൽകിയതാണ് .സി.പി.ഐക്ക് വേണ്ടിയല്ല സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടത്. തന്റെ വളർച്ച തടയാൻ പല നേതാക്കളും ശ്രമിക്കുന്നൂണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ മണാർകാട് സീറ്റ് തനിക്ക് ലഭിക്കുമെന്നതിനാലാണ് ഒരു വിഭാഗം നേതാക്കൾ തന്നെ തഴയുന്നത്.
യു.ഡി.എഫ് കോട്ടയായ അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും ഈശ്വരി രേശന്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഈശ്വരി രേശൻ രാജി വയ്ക്കും.3 സി.പി.ഐ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.