കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ്-ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
Related News
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുന്നു
സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണ്. വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ‘ഇപ്പോഴും മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടാല്‍ അത് പരിശോധിക്കുകയാണ് വേണ്ടത്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ഒരു റോളുമില്ല. കുറേ ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നത്. രണ്ട് മുറി വീടുകളും അതില്‍ തന്നെ അഞ്ചും ആറും പേര് താമസിക്കുന്ന സ്ഥിതിയാണ് […]
സംസ്ഥാനത്ത് ഇന്നും നാളെയും നല്ല മഴ വരും
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇടുക്കി ജില്ലയില്‍ നാളെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. ഞായറാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെടും. ഇതിന്റെ സ്വാധീന ഫലമായാണ് […]
വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.18,19,20 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്നു.