India Kerala

രൗദ്രഭാവത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം

കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ തന്നെ മേഖലയില്‍ വിനോദസഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് വാള്‍വുകള്‍ തുറന്നതോടെയാണ് ശക്തമായ നീരൊഴുക്ക് തുടങ്ങിയത്. മേഖലയിലെ കനത്ത മഴയും ജലനിരപ്പ് കൂട്ടിയിട്ടുണ്ട്.

വിനോദസഞ്ചാരത്തിനുള്ള വിലക്ക് അടുത്ത ഒരാഴ്ച കൂടി തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അതിരപ്പള്ളി – മലക്കപ്പാറ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്