Kerala

അതിരപ്പള്ളിയിൽ നിന്ന് ഡിഎഫ്ഒ അനധികൃതമായി മരംമുറിച്ചെന്ന് കണ്ടെത്തൽ

അതിരപ്പള്ളിയിൽ നിന്ന് ഡിഎഫ്ഒ അനധികൃതമായി മരംമുറിച്ചെന്ന് കണ്ടെത്തൽ. പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി പ്രസാദിനെതിരെയാണ് ആരോപണം. സംഭവത്തിൽ കഴമ്പുണ്ടെന്ന് സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട്. പ്രസാദിനെതിരെ വിശദമായ അന്വേഷണം വേണമെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ടിൻ്റെ പകർപ്പ് ട്വൻ്റിഫോറിനു ലഭിച്ചു.

വിഡിയോ ചിത്രീകരണമെന്ന വ്യാജേനയായിരുന്നു മരംമുറി. രണ്ട് തേക്ക് മരങ്ങളാണ് ജി പ്രസാദ് മുറിച്ചത്. എന്നാൽ, വിഡിയോ ചിത്രീകരിക്കുന്നതിനോ മരം മുറിക്കുന്നതിനോ ഉള്ള അനുമതി ഇയാൾക്ക് ഉണ്ടായിരുന്നില്ല.