വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ വിവിധ വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായില്ല. ആശങ്കയായി അട്ടപ്പളത്ത് തീ താഴ്വരയില് നിന്നും മലമുകളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. വനംവകുപ്പിന്റെ 40 അംഗ സംഘം ഇന്നലെ രാത്രിയും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പളത്ത് തീ പിടിത്തമാരംഭിച്ചത്. സൈലന്റ്വാലിയോട് ചേര്‍ന്ന പ്രദേശങ്ങളിലും തീ പിടിത്തം ഉണ്ടായി.
Related News
തിരുവനന്തപുരത്ത് തരൂര്‍ മുന്നില്‍
തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലസൂചനകള്‍ മാറിമാറിയുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 2500 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍.
ഡിജിപിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോഗം
ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. ക്രമസമാധാനപ്രശ്നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും. വിദ്വേഷ പ്രസംഗത്തിലെ പിസി ജോര്‍ജ്ജിന്റെ അറസ്റ്റില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു ജാമ്യ ഉത്തരവിൽ കോടതിയുടെ വിമര്‍ശനം. പിസി ജോര്‍ജിന് എഴുപത് വയസ് കഴിഞ്ഞതും പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതും കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജ് വിഷയത്തില്‍ […]
മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഈ മാസം ഇരുപതിനകം ഉത്തരവ് നടപ്പാക്കി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്. 23ന് ചീഫ് സെക്രട്ടറി സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയത്. 20ന് […]