സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും സ്പീക്കർ നിയമസഭയിൽ അവതരണാനുമതി നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം. കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത് ചർച്ച ചെയ്യണമെന്നാവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കണ്ണൂർ മയ്യലിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോർ നൽകിയ സ്വീകരണത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. സ്പീക്കറുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു.സ്പീക്കർ വഴങ്ങാതെ വന്നതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ വിട്ടിറങ്ങി. പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ സപിക്കർക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.