Kerala

ലഖിംപൂര്‍ സംഭവം; കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും

ലംഖിപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ യുപി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ആശിഷിന് പൊലീസ് സമന്‍സ് അയച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ യുപി പൊലീസ് നോട്ടിസും പതിച്ചിട്ടുണ്ട്. ashish mishra

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക് മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആശിഷ് അടക്കമുള്ള കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ലംഖിപൂര്‍ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലവ് ഖുഷ് ,ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഡിഐജി ഉപേന്ദ്ര അഗര്‍വാളിന്റെ നേതൃത്വത്തില്‍ യു പി സര്‍ക്കാര്‍ പ്രത്യേക സമിതിയും രൂപീകരിച്ചു.