നിപ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ രക്തപരിശോധന ഫലമാണ് ആശ്വാസകരമായത്. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയും കാര്യമായി മെച്ചപ്പെട്ടു.
തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇതോടെ മൂവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആണ്. നിപ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യാവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.
കടുത്ത മസ്തികജ്വരം ഉണ്ടായിരുന്ന യുവാവിന്റെ പനി കുറഞ്ഞ് സ്വയം നടക്കാനായി. ആകെ 329 പേരാണ് നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റിലുളളത്. 52 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. നിപ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജിതമായി തുടരുകയാണ്.
നിലവില്‍ പുതിയതായി നിപാ രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് ആരും ചികിത്സ തേടിയിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. വരും ദിവസങ്ങളിലും ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങളെല്ലാം പാലിക്കണം. നിപ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജിതമായി തുടരുകയാണ്. വിദഗ്ധ സംഘം വിവിധയിടങ്ങളില്‍ നിന്നും ശേഖരിച്ച പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ പുനെയിലേക്ക് അയച്ചിട്ടുണ്ട്.