നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരത്തിന് ഹാജരാകാത്തതിനാല്‍ നടന് കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്.വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു. എന്നാൽ സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരണ കോടതിയുടെ നിര്‍ദേശം നല്കി. താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് കാണിച്ച് ദിലീപ് നല്കിയ പുതിയ ഹരജിയിലാണ് കോടിതിയുടെ നിര്‍ദേശം. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിനോടാണ് പരിശോധനയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.