പാലയിൽ നവകേരള യാത്രയുടെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച കേസിൽ ഒരാൾ പിടിയിൽ. ഇന്നലെ രാവിലെയാണ് സംഭവം. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പൊലീസ് കസ്റ്റഡിയിലായത്. കരി ഓയില് ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.നവകേരള സദസിന് വേദിയൊരുങ്ങുന്ന മുന്സിപ്പല് സ്റ്റേഡിയത്തിനു മുന്നിലെ റിവര് വ്യൂ റോഡില് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്ഡിലാണ് കരി ഓയില് പ്രയോഗം. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്ഡുകള് നശിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്ന്ന് സിപിഎം പൊലീസില് പരാതിയും നല്കി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ബോര്ഡുകളില് കരിഓയില് ഒഴിച്ചത്.ഇക്കഴിഞ്ഞ മാർച്ചിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Related News
901 പോയിൻ്റുമായി കോഴിക്കോട്, 4 പോയിൻ്റ് പിന്നിൽ കണ്ണൂർ; കൊല്ലത്ത് ഇഞ്ചോടിഞ്ച്
സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളിൽ ആയി 10 […]
കോര്പറേഷനുകളില് ഇഞ്ചോടിഞ്ച്: എല്ഡിഎഫ്-3, യുഡിഎഫ്-3
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല് പുരോഗമിക്കുന്നു. എല്ഡിഎഫും യുഡിഎഫും മൂന്നിടത്ത് വീതം ലീഡ് ചെയ്യുന്നു. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്പറേഷനുകളിലാണ് എല്ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരിലും കൊച്ചിയിലും തൃശൂരിലും യുഡിഎഫിനാണ് ലീഡ്. കൊച്ചി കോര്പറേഷനില് യുഡിഎഫ് മേയര് സ്ഥാനാര്ഥി പരാജയപ്പെട്ടു. എന് വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്ഥിയോടാണ് തോറ്റത്. ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് എല്ഡിഎഫിന് മികച്ച ലീഡുണ്ട്. നിലവില് എന്ഡിഎക്ക് അവര് അവകാശപ്പെട്ട ലീഡ് ഇല്ല. കൊച്ചിയില് എല്ഡിഎഫും […]
പാക് കസ്റ്റഡിയിലുള്ള പൈലറ്റിനെ വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ
പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന് സൈനികനെ മോചിപ്പിക്കാന് സമ്മര്ദ്ദം ശക്തമാക്കി ഇന്ത്യ. കസ്റ്റഡിയിലുള്ള വൈമാനികനെ വെച്ച് കാണ്ഡഹാറിന് സമാനമായ രീതിയില് പാകിസ്താന് വിലപേശുന്നുവെന്ന് കേന്ദ്രസര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി. ഒരു തരത്തിലുള്ള സമ്മര്ദത്തിനും രാജ്യം വഴങ്ങില്ല. ഇന്ത്യയുടെ ആക്രമണത്തില് പാക് സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരേയോ ലക്ഷ്യം വെച്ചില്ല. എന്നാല് പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളായിരുന്നുവെന്നും യുദ്ധഭീതി ഉണ്ടാക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെടുത്തുകയാണ് ചെയ്തതെന്നും കേന്ദ്രസര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി. അതിനിടെ കസ്റ്റഡിയിലുള്ള ഇന്ത്യന് വൈമാനികന് സുരക്ഷിതനാണെന്നും പൈലറ്റിനെ യുദ്ധത്തടവുകാരനാക്കുന്നത് പരിഗണിക്കാമെന്നും […]