പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നയങ്ങളെ ന്യായീകരിച്ച കളക്ടര്‍ അസ്കര്‍ അലിക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. കിൽത്താൻ ദ്വീപിൽ നിന്നും 12 കോൺഗ്രസ് പ്രവർത്തകരെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് വ്യാപകമായുണ്ടെന്ന കളക്ടറുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധിച്ചത്.
കിൽത്താൻ ദ്വീപിലെ കോൺഗ്രസ് ഘടകം പ്രസിഡണ്ട് റഹ്മത്തുള്ള അടക്കം 12 കോൺഗ്രസ് പ്രവർത്തകരെയാണ പോലീസ് പിടികൂടിയത്. പൊലീസ് നടപടി ഭയന്ന് പലരും ഒളിവിലാണെന്നും സൂചനയുണ്ട്. പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ലക്ഷദ്വീപ് കോൺഗ്രസ് ജനറൽ സെക്രട്ടറി എംകെ കോയ അറിയിച്ചു