അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ അഞ്ച് പേര്‍ ദുര്‍ബലരാണെന്ന പ്രസ്താവന പിന്‍വലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്നും ആര്‍എസ്‌എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അണിയറയില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. വടകര, കണ്ണൂര്‍, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലാണ് ദുര്‍ബലസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും അതിന് പകരമായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നുള്ളതായിരുന്നു കരാറെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.