ഇടുക്കി പൂപ്പാറ തലകുളത്ത് വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കൊച്ചി ധനുഷ്കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറിക്ക് നേരെയാണ് ഒറ്റയാൻ പാഞ്ഞടുത്തത്. ലോറി തകര്‍ത്ത് ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്. ‘അരിക്കൊമ്പനെ’ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Related News
ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ധനമന്ത്രി
ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അര്‍ഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നത്. അത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയം പറയരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മഹാരാഷ്ട്രയും രംഗത്തെത്തി. കേന്ദ്രം ഈടാക്കുന്നത് ഉയര്‍ന്ന നികുതിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ധനനികുതിയില്‍ 68 ശതമാനവും ലാഭിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും ശിവസേന തിരിച്ചടിച്ചു. […]
ചെക്ക് തട്ടിപ്പ് കേസ്: ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് അറസ്റ്റില്‍
ചെക്ക് തട്ടിപ്പ് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന് അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് നല്കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്. ഒമാനില്‍ വെച്ചാണ് ബൈജു അറസ്റ്റിലായത്. തുടര്‍ന്ന് യു.എ.ഇക്ക് കൈമാറുകയായിരുന്നു. അല്‍ ഐന്‍ ജയിലിലാണ് ബൈജു ഇപ്പോള്‍ ഉളളത്.
കുടുംബശ്രീ കോഴിയിറച്ചി വിപണിയിലേക്ക്; കേരള ചിക്കന്‍ സെപ്തംബറോടെ
കോഴിയിറച്ചി വിപണിയില്‍ ചുവടുവെക്കാനൊരുങ്ങി കുടുംബശ്രീ യൂണിറ്റ്. തിരുവനന്തപുരം ചാന്നാങ്കരയിലാണ് ആധുനിക പൌള്‍ട്രി പ്രോസസിംഗ് പ്ലാന്റും ബ്രോയിലര്‍ സ്റ്റോക് പേരന്റ് ഫാമും ഒരുങ്ങുന്നത്. സെപ്തംബറോടെ കേരള ചിക്കന്‍ വിപണിയിലെത്തും. ചാന്നാങ്കരയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് പ്ലാന്റ് നിര്‍മിക്കുന്നത്. നല്ല കോഴിയിറച്ചി ചുരുങ്ങിയ വിലക്ക് വില്ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിക്കൂറില്‍ ആയിരം കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ഓരോ യൂണിറ്റിലും ആഴ്ചയില്‍ ആറായിരം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. മുട്ടകൾ ഹാച്ചറികളിൽ വച്ച് വിരിയിച്ച കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകൾക്ക് നൽകുകയും തുടർന്ന് […]