പാലക്കാട് എ.ആര് ക്യാംപിലെ പൊലീസുകാരന് കുമാറിന്റെ മരണത്തില്‍ കല്ലേക്കാട് എ.ആര് ക്യാംപ് മുൻ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് അറസ്റ്റ്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുമാര്‍ ആത്മഹത്യ ചെയ്തെന്ന് നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/08/ar-camb.jpg?resize=1199%2C642&ssl=1)