ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതിയില്‍ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി. അഴിമതി സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി സർക്കാർ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി.ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.
മുൻപരിചയമില്ലാത്ത കരാറുകാർക്ക് അധിക തുക അനുവദിച്ച് 4 .2 കോടിയുടെ അഴിമതി നടത്തിയെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുഹമ്മദ് ഹനീഷ്, അൻവർ സാദത്ത് എം.എൽ. എ തുടങ്ങിയവർക്കെതിരെയാണ് പരാതി.