സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ്. കൊച്ചിയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.(Antony Raju on private bus cameras instalation)
എല്ലാ ബസുകളിലും ക്യാമറകൾ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കാൻ നിർദേശം കൊടുത്തത്. അതിന്റെ കാലാവധി ഒക്ടോബർ 31 ന് കഴിയും. നവംബർ 1 ന് മുമ്പ് സീറ്റ് ബെൽറ്റുകൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നിർബന്ധമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞാൽ ഇത്തരം നിയമലംഘനങ്ങൾ തടയാൻ സാധിക്കും. കൊച്ചി കേന്ദ്രീകരിച്ചാണ് ആദ്യം ആരംഭിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 31 എന്ന തീയതി നീട്ടുന്നതല്ല. അതിന് മുന്നേ ക്യാമറകൾ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.