മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രതിസന്ധിയിലായ ബിഗ്ബജറ്റ് ചിത്രങ്ങളിലൊന്ന്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
കോവിഡ് 19 വൈറസിനെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും സമയങ്ങളെടുക്കും. നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി നല്‍കിയെങ്കിലും ചലച്ചിത്ര മേഖലയില്‍ പ്രതിസന്ധി അയഞ്ഞിട്ടില്ല. ഇനി തുറന്നാല്‍ തന്നെ ജനം തിയേറ്ററുകളിലെത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ചെറുതും വലുതുമായ ഒരു പാട് ചിത്രങ്ങള്‍ പ്രദര്‍ശനം കാത്തിരിക്കുന്നു. ഒടിടി റിലീസുകള്‍ ലോ ബജറ്റ് സിനിമകള്‍ക്ക് ഒരു പക്ഷേ സാധ്യതയാണെങ്കില്‍ ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് അതല്ല സ്ഥിതി.
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രതിസന്ധിയിലായ ബിഗ്ബജറ്റ് ചിത്രങ്ങളിലൊന്ന്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. എന്നാല്‍ കേരളത്തിൽ തിയറ്റർ തുറന്നാലും മരക്കാൻ ഉടൻ റിലീസിനെത്തിക്കാൻ കഴിയില്ലെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. അറുപത് രാജ്യങ്ങളുമായി കരാർ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘മോഹൻലാൽ സർ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള്‍ ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക എന്നാണ്, മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിലെത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്, അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.