പാർട്ടി പ്രതിനിധിയായി ജയിച്ച ശേഷം നിർദേശങ്ങൾ പാലിക്കാത്തത് ജനാധിപത്യ അധാർമികതയെന്ന് ഹൈകോടതി. പാർട്ടി നിർദേശം ലംഘിച്ചതിന് തിരുവല്ല നഗരസഭാ അധ്യക്ഷനെ അയോഗ്യനാക്കിയത് ശരിവെച്ചു. തെഞ്ഞെടുക്കപ്പെട്ട വ്യക്തി താൻ അംഗമായ പാർട്ടിയുടെ നിർദേശം പാലിക്കാത്തത് കൂറുമാറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു ജയിക്കുന്ന വ്യക്തി ആ പാർട്ടിയോടു കൂറു കാണിക്കണമെന്നാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. ഇതു തന്നെയാണ് ജനാധിപത്യ ഭരണ ക്രമത്തിന്റെ മുഖമുദ്ര. താൻ അംഗമായ പാർട്ടിയുടെ നിയമം കൂടി പാലിക്കാൻ അംഗമെന്ന നിലയിൽ ആ വ്യക്തി ബാധ്യസ്ഥനാണ്. ഭരണ സ്ഥിരതയ്ക്കുവേണ്ടി ധാരണകൾ പാലിക്കാൻ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായ ജനപ്രതിനിധികൾ ബാധ്യസ്ഥരാണന്നും കോടതി.
Related News
കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രണ്ട് ദിവസത്തിനിടെ 51 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്കി. സംസ്ഥാനത്താകെ 929 ദുരിതാശ്വാസ ക്യാമ്പുകളിലായി 93088 പേരാണ് […]
1725 പേര്‍ക്ക് കോവിഡ്, 1131 രോഗമുക്തി
1131 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 15,890 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 30,029. ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള […]
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ഗതാഗത നിയന്ത്രണം
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിലേക്ക് പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി . 13 ന് വൈകിട്ട് മുതൽ പത്തനംതിട്ട, കോട്ടയം റൂട്ടുകളിൽ അയപ്പൻമാരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലേക്ക് കടത്തി വിടില്ല. ഇവിടങ്ങളിൽ നിന്ന് തീർഥാടകർക്ക് പമ്പയിലെത്താൻ കെ.എസ്.ആർ.ടി.സിയുടെ ആയിരത്തിലധികം സർവീസുകളും ഏർപ്പെടുത്തി. മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിലാണ് , ഗതാഗതകുരുക്ക് ഒഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലത്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ മതിയായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ശബരിമല പാതയിൽ അനുഭവപ്പെട്ടത്. ഇത് മുന്നിൽ കണ്ടാണ് […]