പൗരത്വ നിയമ ഭേദഗതിക്കെതിരെ കോട്ടയത്ത് ഒരു ലക്ഷത്തോളം പേർ അണിനിരന്ന പ്രതിഷേധം. കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ചരിത്രമുറങ്ങുന്ന തിരുന്നക്കര മൈതാനത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
വൈകുന്നേരം 4 മണിയോടെ കലക്ട്രേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ 51 മഹല്ല് കമ്മിറ്റികളും 20 സംഘടനകളും പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. വിദ്യാർത്ഥി യുവജന സംഘടകളും കോട്ടത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് വിവിധ സംഘടനകളുടെ തീരുമാനം.