പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി മെല്‍ബണിലെ ഇന്ത്യക്കാര്‍ ഒപ്പ് ശേഖരണം തുടങ്ങി. ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പ് ശേഖരണത്തിലൂടെ സി.എ.എയുടെ മറവിലുള്ള സംഘപരിവാറിന്റെ സവർണ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് മെല്‍ബണിലെ സെക്യുലര്‍ ഫോറം വ്യക്തമാക്കി. സെക്യുലര്‍ ഫോറം മെൽബണിൽ സംഘടിപ്പിച്ച ജനകീയ സദസ് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയും മതേരതത്വത്തെയും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളോടൊപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടു വരണം. ലോകരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അതാത് രാജ്യങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾ ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും ആദരവോടെ കാണുന്നതിന്റെ തെളിവാണ്. രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഉത്ഘാടനത്തോട് സംഘടിപ്പിച്ച ജനകീയ സദസ്സിനെ അഭിവാദ്യം ചെയ്തു നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒപ്പുശേഖരണ ഉത്ഘാടനം മെൽബണിലെ ആദ്യകാല മലയാളി എച്ച്. ഡേവിഡ് നിർവ്വഹിച്ചു. ചടങ്ങിൽ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. സുരേഷ് വല്ലത്ത്, അബ്ദുൽ ജലീൽ, അരുൺ ജോർജ് പാലക്കലോടി, സലിം മടക്കത്തറ, ഡോക്ടർ ദീപ ചന്ദ്രൻ റാം, ഡോക്ടർ ഷാജി വർഗീസ്, ഡോക്ടർ ആശാ മുഹമ്മദ്, സജി മുണ്ടയ്ക്കാൻ, അഫ്സൽ ഖാദർ, ഗീതു എലിസബത്ത്, ജാസ്മിൻ, അഫ്താഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Related News
ബജറ്റ് 2022: നികുതി ഇളവ് പ്രതീക്ഷിച്ച് ടെക് മേഖല
കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണി തകൃതിയായി നടത്തി വരികയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ടെക്നോളജിയുടെ ഡിമാന്റ് വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇത്തവണ ടെക് മേഖലയുടെ വികസനത്തിനായി നികുതി ഇളവ് ഉള്‍പ്പെടെയുള്ള കൈത്താങ്ങ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ. ചൈന, തായ്ലന്ഡ് മുതലായ രാജ്യങ്ങളോട് കിടപിടിക്കും വിധത്തില്‍ രാജ്യത്തിന്റെ ടെക് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചന ദീര്‍ഘകാലമായി നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി […]
ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തിയ കലണ്ടർ: വിശ്വാസികളുടെ പ്രതിഷേധം ശക്തം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി തൃശ്ശൂർ അതിരൂപത കലണ്ടർ ഇറക്കിയത് വിവാദമാകുന്നു. ഫ്രാങ്കോയുടെ ജന്മദിനമായ മാർച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടംനേടിയത്. കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കൊല്ലം ചിന്നക്കടയിലും ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. […]
എ.ഗീത ഐ.എ.എസ് മികച്ച ജില്ലാ കളക്ടര്‍; 2022ലെ റവന്യൂ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
2022ലെ റവന്യൂ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു. അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, […]