ആനി ശിവ എന്ന സാധരണക്കാരിയുടെ ദുരിതജീവിതം മാറ്റി മറിക്കുന്നത് 2014 ലെ എസ്‌ഐ ടെസ്റ്റാണ്. ഷാജി എന്ന വ്യക്തിയാണ് ആനിയോട് ഇക്കാര്യം പറയുന്നത്. ഷാജി എന്ന വ്യക്തി കാരണമാണ് താൻ ഇന്ന് ഈ സ്റ്റുഡിയോ ഫ്‌ളോറിൽ നിൽക്കുന്നതെന്നും ആനി ട്വന്റിഫോറിനോട് പറഞ്ഞു.
ആനിയുടെ വാക്കുകൾ : ‘ എസ്‌ഐ ആയി വനതികളെ വിളിക്കുന്നുണ്ട്. നീ ഒന്ന് ട്രൈ ചെയ്യ്. 24-ാം വയസിൽ നീ എസ്‌ഐ ആയാൽ റിട്ടയർ ആകുമ്പോഴേക്കും അച്ഛന്റെ ആഗ്രഹപ്രകാരം ഐപിഎസ് കിട്ടും. അപ്പോഴെങ്കിലും അച്ഛന്റെ ആഗ്രഹം സഫലീകരിക്കുമല്ലോ എന്നൊരു സമാദാനം നിനക്ക് കിട്ടും’- ആ ഒരൊറ്റ വാക്കിന്റെ പുറത്താണ് പൊലീസാകാൻ ഇറങ്ങി തിരിച്ചതെന്ന് ആനി പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ വ്യക്തിയാണ് സബ് ഇൻസ്‌പെക്ടർ ആനി ശിവ. നാരങ്ങാവെള്ളം വിറ്റ അതേ സ്ഥലത്ത് എസ്‌ഐ ആയിവന്ന ആനി ശിവയുടെ ജീവിതം പ്രതിസന്ധികളിൽ തളർന്ന് പോയവർക്ക് പ്രചോദനമാണ്.