ആംഡ് ബെറ്റാലിയന്‍ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസായിരുന്നു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിൽസയിലായിരുന്നു. കൊച്ചി കോന്തുരുത്തി സെന്റ്. ജോൺസ് പള്ളിയിൽ നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാരം. കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എം.ഡിയായിരുന്നു അനിത തച്ചങ്കരി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/08/anitha-thachankari.jpg?resize=1199%2C642&ssl=1)