ആനമുടി നാഷണല്‍ പാര്ക്കിന് സമീപം കാട്ടുതീ. വനംവകുപ്പിന്റെ 6 ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. 50 ഓളം പേരുടെ വീടുകളും ഇവര്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട് പശു എന്നിവയും നശിച്ചു. വട്ടവട, പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത് സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
Related News
ഇതാണോ നിങ്ങളുടെ നമ്പര്‍ 1 ?വിമര്‍ശനവുമായി എം.കെ മുനീര്‍
ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര്‍ പറഞ്ഞു. ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പ്രസവവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ […]
സ്വപ്ന സുരേഷിന് അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്ന് കോടതി
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യം തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്നു കോടതി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യം തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം. കോൺസുലേറ്റിൽ നിന്നും രാജി വച്ച ശേഷവും അവിടുത്തെ ഉന്നത ഉദ്യോഗസ്ഥരെ സഹായിച്ചു. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലും ജോലി നേടി. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. […]
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു
പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്നാടിനു പിന്നാലെ കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധിതര്‍ വര്‍ധിയ്ക്കുകയാണ് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്നാടിനു പിന്നാലെ കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധിതര്‍ വര്‍ധിയ്ക്കുകയാണ്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളിലായി മരിച്ചത് 11 പേരാണ്. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം പതിമൂവായിരം കടന്നു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 167 ആണ്. മൂവായിരത്തോളം പേരുടെ രോഗബാധയ്ക്ക് കാരണമായ, ചെന്നൈ, കോയമ്പേട് മാര്‍ക്കറ്റ് ക്ളസ്റ്ററിനു പിന്നാലെ, നഗരത്തിലെ കണ്ണകി നഗറുംആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇരുപതിനായിരത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന […]