വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവർ സമീപവാസികളുടെ സഹായത്തിലാണ് കഴിഞ്ഞു വന്നത്. 20 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർക്ക് കുട്ടികൾ ഇല്ല. എന്നാൽ ഇതിനു മുമ്പുള്ള വിവാഹത്തിൽ ഇരുവർക്കും മക്കൾ ഉണ്ട്. ഇവർക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടവും, ഓണ ഫണ്ടിൽ പണം നൽകാനുള്ളതായും വിവരമുണ്ട്.
Related News
വോട്ടിംഗ് നില അനുകൂലമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും; നേമം അടക്കം അഞ്ച് മണ്ഡലങ്ങള്‍ നേടുമെന്ന് ബി.ജെ.പി
മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്. നേമം നിലനിര്‍ത്തുന്നതിനൊപ്പം ചില മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല. തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ ഉച്ചക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തിയെന്നും അതുകൊണ്ട് പോളിംങ് ശതമാനം കുറഞ്ഞത് […]
കെ റെയില്‍ വിശദീകരണം; പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍
കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ലോക്കായത് ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയയാളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കെ. റെയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് […]
ഏഴു ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചു; പാലിയേക്കരയിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്കെതിരെ കേസ്
കോൺഗ്രസ് എംപിമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ്. പാലിയേക്കരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ഏഴു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസടുത്തത്. പി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂർ, അനിൽ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 705920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ പാലിയേക്കരയിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം […]