രാഖിയുടേത് ദുരഭിമാനകൊലയെന്ന് സംശയിക്കുന്നതായി പിതാവ് രാജന്‍. രാഖിയും അഖിലും രണ്ട് സമുദായക്കാരായതുകൊണ്ട് അന്യമതത്തില്‍ നിന്ന് കല്യാണം വേണ്ടെന്ന് അഖിലിന്റെ വീട്ടുകാര്‍ തീരുമാനിച്ചിരിക്കണം. തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും കൊലയ്ക്ക് കാരണമാകാമെന്നും രാഖിയുടെ അച്ഛന്‍ രാജന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
ഇതരമത വിശ്വാസിയെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് ചീത്ത പേരുണ്ടാക്കുമെന്ന് രണ്ടാം പ്രതിയും ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരനുമായ രാഹുള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദുരഭിമാനകൊലയെന്ന സംശയമാണ് രാഖിയുടെ അച്ഛന്‍ രാജനുമുള്ളത്. പ്രതികളുടെ മാതാപിതാക്കള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും രാഖിയുടെ പിതാവ് പറഞ്ഞു.
അഖിലിനെ പറ്റി രാഖി വീട്ടില്‍ പറഞ്ഞിട്ടില്ല. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും രാജന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.