ആളൂർ പീഡനക്കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ഏഴുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവം വിവാദമായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ രുപീകരിച്ചത്.
ഇതിനിടെ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി രംഗത്ത് വന്നിരുന്നു. കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം.
2016ലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു.