ദേശീയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സമസ്ത വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെയ്ക്കേണ്ടി വന്നതില്‍ സമസ്ത നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഹൈദരലി തങ്ങളുടെ അസൌകര്യമാണ് യോഗം മാറ്റാനുള്ള കാരണമായി ഔദ്യോഗികമായ വിശദീകരിക്കപ്പെട്ടെങ്കിലും ലീഗ് നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സമസ്ത ഇ കെ വിഭാഗം പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ അകന്ന് പോയ കണ്ണികള്‍ വിളക്കി ചേര്‍ക്കോണ്ട ഘട്ടത്തില്‍ ഈഗോ ക്ലാഷ് പ്രത്യാശകളുടെ കൂമ്പ് ഒടിക്കുന്നുവെന്ന വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ ഫേസ് ബൂക്കിലൂടെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി
ലീഗിനെ മറികടന്ന മുസ് ലീം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമസ്ത ഇ കെ വിഭാഗത്തിന്‍റെ നീക്കത്തെ ഹൈദരലി തങ്ങളെ മുന്‍നിര്‍ത്തി ലീഗ് നേതൃത്വം വെട്ടുകയായിരുന്നു. ഇതില്‍ സമസ്ത നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് സമസ്ത നേതാവ് ലീഗിന്‍റെ പേര് പറയാതെ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഒളിയമ്പ് ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുന്നത്. വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അകന്നു പോയ കണ്ണികളെല്ലാം വിളക്കി ചേര്‍ക്കേണ്ട ഈ സന്നിഗ്ദ ഘട്ടത്തില്‍ പോലും നടക്കുന്ന ഈഗോ ക്ലാഷ് പ്രത്യാശകളുടെ കൂമ്പ് ഒടിക്കുകയാണെന്ന് ഫേസ് ബുക്കില്‍ കുറിച്ചാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ ലീഗിന്‍റെ പേര് പറയാതെ പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.