നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.”100 കോടി രൂപയുടെ നിർമാണ പദ്ധതികളും ആഘോഷ പരിപാടികളും സ്പീക്കർ ഇതിനോടകം നടത്തി. പൊതുപണം വെള്ളം ഒഴുക്കി വിടുന്നത് പോലെയാണ് ചെലവാക്കുന്നത്. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ധൂർത്ത് നടത്തുന്നത്”. ധൂർത്ത് വിവരിച്ച് ഗവർണർക്ക് കത്ത് നല്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Related News
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില് കേസ് ഫയല് ചെയ്യാന് തീരുമാനം
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില് കേസ് ഫയല് ചെയ്യാന് മന്ത്രിസഭ തീരുമാനം.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലാണ് കേസ് ഫയല് ചെയ്യുന്നത്.ഒന്നാം ക്ലാസ് മുതല് 12 ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കുന്ന ഖാദര് കമ്മീഷന് റിപ്പോര്ട്ടിനും മന്ത്രിസഭ അംഗീകാരം നല്കി. സംസ്ഥാനത്ത് ഹാരിസണ്സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര് ഭൂമി ഏറ്റെടുത്ത സ്പെഷ്യല് ഓഫീസര് രാജമാണിക്യത്തിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി എന്നാല് ഭൂമിയുടെ ഉടമസ്ഥത ആര്ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്ക്കാരിന് അവകാശമുണ്ടെങ്കില് […]
ജോയ്സ് ജോര്ജ് നാമനിര്ദേശ പത്രിക സമര്പ്പിച്ചു
ഇടുക്കിയിലെ എല്.ഡി.എഫ് സ്ഥാനാര്ഥി ജോയ്സ് ജോര്ജ് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്സ് ജോര്ജ് പത്രിക സമര്പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്.എമാരായ എസ് രാജേന്ദ്രന്, ഇ.എസ് ബിജിമോള് എന്നിവര്ക്കൊപ്പമെത്തിയാണ് ജോയ്സ് ജോര്ജ് പത്രിക സമര്പ്പിച്ചത്
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം, അരുവിക്കരയിൽ 8 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്നു
അരുവിക്കരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 8 ലക്ഷം രൂപയും 32 പവൻ സ്വർണ്ണവുമാണ് കവർന്നത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വസ്തു വിറ്റ എട്ട് ലക്ഷം രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവുമാണ് കവർന്നത്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു. ഭാര്യയും ഭർത്താവും ജോലിക്കും മകൾ […]