ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. 2023 മെയിൽ നിലവിൽ വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾ പ്രകാരം, ഓരോ പോയിന്റിലും നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദംഹർജിയിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല ഉത്തരവിൽ അനുവാദം നൽകിയിരുന്നു. പെർമിറ്റ് ചട്ടലംഘനമുണ്ടായാൽ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഇതിനിടെ ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഹർജി പരിഗണിക്കുന്നത് നീട്ടിയിരുന്നു. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക.
Related News
ആളിക്കത്തി കർഷക രോഷം; പൊലീസ് ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി ഇന്ത്യാഗേറ്റിലേക്ക്
കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് ഡല്‍ഹിയിലെത്തി. മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മാര്‍ച്ച് തടയാനായി പോലീസ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ജെസിബി ഉപയോഗിച്ചാണ് കര്‍ഷകര്‍ എടുത്തുമാറ്റിയത്.റോഡുകളില്‍ പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ നീക്കി. ബാരിക്കേഡുകള്‍ തര്‍ത്തതോടെ ഗാസിപൂരിലും സിഘുവിലും കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി. കോണ്‍ഗ്രീറ്റ് സ്ലാബുകളും ബസ്സുകളും ഉപയോഗിച്ച് ഡല്‍ഹിയിലെ […]
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ
ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും. ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് […]
കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം; ഗതാഗത സംവിധാനത്തെ തകര്‍ക്കുന്നതെന്ന് സംസ്ഥാനം
ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം രേഖാമൂലം വിയോജിപ്പറിയിച്ചു. വിവിധ വിഷയങ്ങൾ ചുണ്ടിക്കാട്ടിയാണ് കത്തയച്ചത്. കേന്ദ്ര മന്ത്രാലയമിറക്കിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ഗതാഗതസംവിധാനത്തെ തകര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം നടപ്പായാല്‍ കെ.എസ്.ആര്.ടി.സി ബസ്സുകളെയും മറ്റ് ബസ്സ് സര്‍വ്വീസുകളെയും സാരമായി ബാധിക്കുമെന്നാണ് സംസ്ഥാനം നല്കിയ കത്തില്‍ പറയുന്നത്. നിയമം വന്നാല്‍ ഏത് […]