കണ്ടെയ്ന്മെന്റ് സോണിലുളള ഓഫീസുകൾ കുറച്ച് ജീവനക്കാരെ വെച്ചാണ് പ്രവര്‍ത്തിക്കുക
ഹോട്ട് സ്പോട്ടും കണ്ടെയ്ന്മെന്റ് സോണുകളും ഒഴികെയുളള പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ പൂർണ്ണതോതിൽ പ്രവര്‍ത്തിച്ചുതുടങ്ങും. കണ്ടെയ്ന്മെന്റ് സോണിലുളള ഓഫീസുകൾ കുറച്ച് ജീവനക്കാരെ വെച്ചാണ് പ്രവര്‍ത്തിക്കുക. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കില്ലെന്ന് സർക്കാർ ഉത്തരവിറക്കി.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ട്/കണ്ടെയ്ന്മെന്റ് സോണുകൾ ഒഴികെയുളള പ്രദേശങ്ങളിലെ എല്ലാ സർക്കാർ – പൊതുമേഖല ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും ഇന്ന് മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും..മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്ക് ഹാജരാകണം.കണ്ടെയ്ന്മെന്റ് സോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അതത് ജില്ലകളിൽ നിന്നുളള ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം നടത്തേണ്ടതാണ്.ഭിന്ന ശേഷിക്കാർ,ഗുരുതര രോഗബാധിതർ,മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നീ ജിവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും.ഒരു വയസ്സിൽ താഴെ പ്രായമുളള കുഞ്ഞുങ്ങളുടെ അമ്മാമാരായ ജീവനക്കാരും ഏഴുമാസം പൂർത്തിയായ ഗർഭിണികളായ ജീവനക്കാരെയും വർക്ക് ഫ്രം ഹോമിലേക്ക് മാറ്റും.
ആരോഗ്യ-മാനസിക വെല്ലുവിളി നേരിടുന്നവർ,അഞ്ചു വയസ്സിൽ താഴെ പ്രായമുളള കുട്ടികളുടെ രക്ഷിതാക്കളായവർ ,65 വയസിന് മുകളിൽ പ്രായമുളള രക്ഷിതാക്കളുളളവർ എന്നിവരെ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരുന്ന ജോലിയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.വർക്ക് ഫ്രം ഹോം നയം പരമാവധി പ്രോത്സാഹിപ്പിക്കണം.ഹോട്ട് സ്പോട്ട്/കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ താമസിക്കുന്നതും പ്രസ്തുത പ്രദേശങ്ങൾക്ക് പുറത്തുളള ഓഫീസുകളിൽ ജോലി ചെയ്യുന്നതുമായ ജീവനക്കാർ വർക്ക് ഫ്രേ ഹോം ആയിട്ടായിരിക്കണം പ്രവർത്തിക്കേണ്ടത്..ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ശനിയാഴ്ച അവധി ദിവസമായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.