Kerala

ജലനിരപ്പിൽ വർധന; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധനയുണ്ടായതിനാൽ ഇന്നലെ രാത്രി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു വ്യാപകമായി മഴ ലഭിച്ചു. തുടർന്നാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

മഴ ശമനമില്ലാതെ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാലും ഇടുക്കി ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ വൈകീട്ട് നാല് മാണിക്കോ മറ്റന്നാൾ രാവിലെയോ തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 139 അടി പിന്നിട്ടു ജലനിരപ്പ് ഉയരുകയാണ്.

മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കു ശക്തമായതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണമായത്. കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്ന വെള്ളത്തിന്റെ നേർപകുതിയാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത്.