ആലപ്പുഴ പുറക്കാട് ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു. കരൂർ മഠത്തിൽപറമ്പിൽ സജി യൂസഫ്, തോപ്പിൽ വീട്ടിൽ കുഞ്ഞുഹനീഫ എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയാണ് അപകടം സംഭവിച്ചത്.
Related News
വടകരയില് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം
അക്രമ രാഷ്ട്രീയം സജീവ ചര്ച്ചയാകുന്ന വടകരയില് എല്.ഡി.എഫ് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. വടകര മണ്ഡലത്തില് കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്ത്തകരുടെ കുടുംബങ്ങളെയാണ് സംഗമത്തില് പങ്കെടുപ്പിക്കുന്നത്. കോണ്ഗ്രസും ആര്.എം.പിയും മണ്ഡലത്തിലുടനീളം രക്തസാക്ഷി കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സംഗമങ്ങള്ക്ക് മറുപടിയായാണ് എല്.ഡി.എഫിന്റെ പരിപാടി. യു.ഡിഎഫും ആര്.എം.പിയും അക്രമ രാഷ്ട്രീയം ഉയര്ത്തിക്കാട്ടിയാണ് വടകര മണ്ഡലത്തില് പ്രചാരണം നയിക്കുന്നത്. മണ്ഡലത്തിലുടനീളം സി.പി.എം പ്രതിസ്ഥാനത്തു വന്ന കൊലപാതകക്കേസുകളിലെ ഇരകളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് യു.ഡി.എഫും സംഗമങ്ങള് സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രക്തസാക്ഷി കുടുംബങ്ങളുടെ […]
ലഖിംപൂര് സംഭവം; കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും
ലംഖിപൂര് ഖേരിയില് കര്ഷകര് കൊല്ലപ്പെട്ട സംഭവത്തില് കേന്ദ്രമന്ത്രി അജയ് കുമാര് മിശ്രയുടെ മകന് ആശിഷ് മിശ്രയെ യുപി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ആശിഷിന് പൊലീസ് സമന്സ് അയച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ടാണ് സമന്സ് അയച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില് യുപി പൊലീസ് നോട്ടിസും പതിച്ചിട്ടുണ്ട്. ashish mishra കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര് സന്ദര്ശനത്തില് പ്രതിഷേധിക്കാനെത്തിയ കര്ഷകരുടെ നേര്ക്ക് മകന് ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയിരുന്നു. […]
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്. ( kahaiya kumar joins congress ) താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, […]