Kerala

ആലപ്പുഴയിൽ മടവീഴ്ചയിൽ വൻ കൃഷിനാശം; 400 ഏക്കർ നെൽകൃഷി നശിച്ചു

ആലപ്പുഴയിൽ മടവീഴ്ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ പാടം നശിച്ചു.

ലോവർ, അപ്പർ കുട്ടനാട് ഭാഗത്തെ നെൽകൃഷി വൻ പ്രതിന്ധിയിലാണ്. വെച്ചൂരിൽ കൊയ്യാറായ 1500 ഏക്കർ നെൽകൃഷി നശിച്ചു. അതിനിടെ, കേരളത്തിൽ ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലേർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു.

നാളെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിലാണ് മഴ കനക്കുക. അതീവ ജാഗ്രത പുലർത്താൻ സർക്കാർ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിർദേശിച്ചു.