ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍തി നവനീതാണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
Related News
ഫോർട്ട് കൊച്ചി-വൈപ്പിൻ ‘റോ റോ സർവീസ്’ പുനരാരംഭിച്ചു
അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും വിരാമം. ഫോർട്ട് കൊച്ചി വൈപ്പിൻ ഭാഗത്തേക്ക് റോ-റോ സർവീസ് പുനരാരംഭിച്ചു. 138 ദിവസങ്ങൾക്ക് ശേഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് വീണ്ടും ആരംഭിച്ചത്. അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഒരു റോ-റോ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ രണ്ട് റോ-റോകളും സർവീസ് ആരംഭിച്ചതോടെ യാത്ര ദുരിതത്തിന് പരിഹാരമായി. റോഡുകളിലെ ഗതാഗത കുരുക്ക് ഇല്ലാതെ 10 മിനിറ്റുകൊണ്ട് അക്കരെ എത്താം. ആലപ്പുഴ ചേർത്തല ഭാഗത്തേക്ക് പോകുന്നവർക്കും പറവൂർ കൊടുങ്ങല്ലൂർ പ്രദേശത്ത് പോകുന്നവർക്കും […]
സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്
സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 16.89 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്. വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാൻ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ആശങ്ക ഒഴിഞ്ഞു; കൊല്ലം ആയൂരിൽ കണ്ട കാട്ടുപോത്ത് വനത്തിൽ
കൊല്ലം ആയൂരിൽ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിൽ ഒരെണ്ണം ചത്തിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസിനെ റബ്ബർതോട്ടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്.