ആലപ്പുഴ ദേശീയപാതയില് ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്ക്ക് പരിക്കേറ്റു. ആലപ്പുഴ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. മരിച്ച മൂന്നു പേരും കണ്ണൂര് മട്ടന്നൂര് സ്വദേശികളാണ്. വിജയകുമാര്(38), വിനീഷ്(25) ,പ്രസന്ന(55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് ട്രാവലറില് മടങ്ങുകയായിരുന്നു ഇവര്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Related News
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പൊള്ളലേറ്റു
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് തീപടർന്നത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറഞ്ഞു.
അന്ന് എതിരാളികള് ഇന്ന് അനുയായികള്
മുന്പ് എതിര് സ്ഥാനാര്ഥികളായി മത്സരിച്ചവരാണ് പൊന്നാനിയില് ഇ.ടി മുഹമ്മദ് ബഷീറിനേയും പി.വി അന്വറിനേയും വിജയിപ്പിക്കാന് ഇത്തവണ മുന് പന്തിയില് നില്ക്കുന്നത്. തിരൂരില് നിന്ന് നിയമസഭയിലേക്ക് ഇ.ടിക്കെതിരെ മത്സരിച്ച യു.എ നസീര് യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതിയുടെ വൈസ് ചെയര്മാനാണിന്ന്. പി.വി അന്വറിനോട് ഏറനാട്ടില് ഏറ്റുമുട്ടിയ അഷ്റഫ് കാളിയത്താണങ്കില് കോട്ടക്കലിലെ എല്.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാനും. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില് ഏറനാട് മണ്ഡലത്തില് എല്.ഡി.എഫ് സ്ഥാനാര്ഥി സി.പി.ഐ നേതാവായ അഷ്റഫ് കാളിയത്തായിരുന്നു. അന്ന് സി.പി.എമ്മിന്റെ രഹസ്യ പിന്തുണയയോടെ പി.വി […]
കൊവിഡ് : കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം
കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് കൂടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി എന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ അല്ലാതെ യാത്രകൾ പാടില്ലെന്നും ഉത്തരവുണ്ട്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി. ഏഴ് ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണമെന്ന് ഭരണകൂടം അറിയിച്ചു. ലക്ഷദ്വീപിൽ 10,268 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 51 പേർ മരണപ്പെട്ടു.