ആലപ്പാട് കരിമണല് ഖനനം നിര്ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാനുമായ വി.എസ് അച്യുതാനന്ദന്. ഖനനം താല്ക്കാലികമായി നിര്ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില് മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള് വിലയുണ്ടെന്നും തുടര് പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്ത്തണമെന്നും വി.എസ് പ്രസ്താവനയില് പറഞ്ഞു.
Related News
പാലായില് രാഷ്ട്രീയ വിഷയങ്ങള് ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള് തുടരുമെന്ന് ഉമ്മന്ചാണ്ടി
പാലായില് രാഷ്ട്രീയ വിഷയങ്ങള് ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള് തുടരുമെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം സർക്കാര് വിലയിരുത്തലാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പാലായിലെ വോട്ടർമാർ ഉചിതമായ മറുപടി നല്കുമെന്നും ഉമ്മന്ചാണ്ടി പറഞ്ഞു. യു.ഡി.എഫിലെ തർക്കങ്ങളില് തട്ടിനില്ക്കാതെ സംസ്ഥാന,കേന്ദ്ര സർക്കാരിനെതിരായി ജനവികാരം തിരിച്ച് വോട്ടുതേടാനുള്ള ശ്രമമാണ് യു.ഡി.എഫ് അവസാന ലാപ്പില് നടത്തുന്നത്. വരും ദിവസങ്ങളിലെ പ്രചരണം രാഷ്ട്രീയ വിഷയങ്ങള് ഉന്നയിച്ചാകുമെന്ന് പ്രതിപക്ഷനേതാവിന് പിന്നാലെ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയും വ്യക്തമാക്കുന്നു. പത്തിലേറെ കുടുംബയോഗങ്ങളിലും പഞ്ചായത്ത് […]
മൂന്നാം സീറ്റ്: മുസ്ലിം ലീഗ് കോണ്ഗ്രസ് ചര്ച്ച നാളെ
മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതാക്കളുമായി കോണ്ഗ്രസ് നേതാക്കള് നാളെ വീണ്ടും ഉഭയകക്ഷി ചര്ച്ച നടത്തും. കോണ്ഗ്രസ് നേതാക്കള് ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചു. മൂന്നാം സീറ്റെന്ന ആവശ്യത്തില് നിന്ന് ലീഗ് പിന്മാറാത്ത സാഹചര്യത്തിലാണ് ചര്ച്ച.
ജോസഫ് വിഭാഗത്തിന്റെ എതിര്പ്പ് വകവെക്കാതെ പ്രചാരണവുമായി മുന്നോട്ടുപോകാന് കെ.എം മാണി
പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിര്പ്പ് വകവെക്കാതെ പ്രചാരണവുമാ യി മുന്നോട്ടുപോകാന് കെ.എം മാണി തോമസ് ചാഴികാടന് നിര്ദേശം നല്കി. കേരള കോണ്ഗ്രസ് പാര്ലമെന്ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ചാഴികാടനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതെന്ന് മോന്സ് ജോസഫ് കുറ്റപ്പെടുത്തി. പാര്ട്ടിയുടെ ഉന്നതാധികാര സമിതിയായ സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ജോസ് കെ മാണി മറുപടി നല്കി. പി.ജെ ജോസഫിൻ്റെ നീക്കങ്ങളെ തടഞ്ഞ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയതില് അപ്പോൾതന്നെ പി.ജെ ജോസഫ് പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോൻസ് […]