ശ്രീരാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. രക്ത പരിശോധന ഫലം അനുകൂലമായി എന്നത് കൊണ്ട് മാത്രം പ്രതി രക്ഷപ്പെടില്ല. മദ്യപിച്ചെന്ന ഡോക്ടറുടെയും സാക്ഷിയുടെയും മൊഴി പ്രധാനമാണ്. ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
