പരിസ്ഥിതിയെ പരിഗണിക്കുന്ന രീതിയില്‍ കേരളത്തിന്‍റെ വികസന നയം പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ ജനകീയ ചര്‍ച്ച ഇക്കാര്യത്തില്‍ ഉയര്‍ന്നു വരണമെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എ.കെ ആന്‍റണി നിലപാട് വ്യക്തമാക്കുന്നത്. ക്വാറി പ്രവര്‍ത്തനവും കുന്നിടിക്കലും എല്ലാം ചര്‍ച്ചയിലേക്ക് വരണം. എല്ലാ വിഭാഗവും ഉള്‍പ്പെടുന്ന പൊതുചര്‍ച്ച രൂപപ്പെടണം ഇല്ലെങ്കില്‍ കേരള ഇങ്ങനെ നിലനില്‍ക്കില്ലെന്നും ആന്‍റണി പറഞ്ഞു.