ആലുവയിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി. ആലുവ സെന്റ് ജോൺസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അർഹാൻ അജ്മൽ (15)നെയാണ് കാണാതായത്. ആലുവ മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ കാമ്പായിയുടെ മകനാണ്. ബന്ധുക്കൾ ആലുവ പൊലീസിൽ പരാതി നൽകി.വിവരങ്ങൾ ലഭിച്ചാൽ 984632 6704, 9895445928 എന്നീ നമ്പറിൽ അറിയിക്കുക.
Related News
ഗോഡ്സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണപിള്ളക്കെതിരെയാണ് നടപടി. ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്ഷേത്രം സ്റ്റേഷനിലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്സെയുടെ പ്രസംഗം പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചോരാനിരുന്ന കൊവിഡ് അവലോകന ശനിയാഴ്ച്ച നടന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതും ബാറുകളില്‍ മദ്യം കഴിക്കുന്നതിന് അനുമതി നല്‍കുന്നതും ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ […]
ടെലികോം കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
ടെലികോം കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശിക കമ്പനികള്‍ അടക്കാത്തതിലാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത് പണാധിപത്യമല്ലാതെ മറ്റെന്താണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. അടുത്ത വാദം കേൾക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിച്ചു. കുടിശ്ശിക പിരിച്ചെടുക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി കേന്ദ്രത്തോട് കോടതി ചോദിച്ചു. കഴിഞ്ഞ ഒക്ടോബർ 24നാണ് പിഴത്തുക അടക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് നിർദേശം നൽകിയത്. പിഴ ഒടുക്കാൻ കോടതി നിർദേശിച്ച […]
സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍; ഹരജി നാളെ പരിഗണിക്കും
ശബരിമല ദര്‍ശനത്തിന് ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.