തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനം 9.55 വരെ വൈകുമെന്നാണ് അറിയിപ്പ്. വിമാനം വൈകുന്നത് സാങ്കേതിക പ്രശ്നം മൂലമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
Related News
കോഴിക്കോട് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; വെടിയുണ്ടകൾക്ക് പത്തുവർഷത്തിലേറെ കാലപ്പഴക്കമുണ്ടെന്ന് നിഗമനം
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. വെടിയുണ്ടകൾക്ക് പത്തുവർഷത്തിലേറെ കാലപ്പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെടിയുണ്ടകളുടെ ഉറവിടം കണ്ടെത്താനായി റൈഫിൾ ക്ലബ്ബുകളിൽ നിന്നുള്ള വിവരശേഖരണം തുടങ്ങി. തൊണ്ടയാട് ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ വെടി ഉണ്ടകളുടെ ഉറവിടം കണ്ടെത്താനായി കേരള അതിർത്തി കടന്നുളള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കർണാടകയിലെ കുടക് കേന്ദ്രീകരിച്ച് അനധികൃത ആയുധ വിൽപന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ടകൾ ജർമ്മനി, ഇംഗ്ലണ്ട്, പൂനൈ […]
സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
സ്കൂളുകൾ തുറക്കാനായി കേന്ദ്രം അനുവദിച്ച ഇളവ് സoസ്ഥാനത്ത് നടപ്പാക്കില്ല . ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. തീയറ്ററുകളിലും മൾട്ടിപ്ലക്സുകളും പകുതി പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള ഇളവും തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേരളത്തിൻ്റെ നിലപാട്. വിവാഹം, മരണാനന്തര ചടങ് എന്നിവയിലു നിലവിലെ ഇളവിനപ്പുറമുള്ള പുതുതായി ഒന്നും അനുവദിക്കില്ല. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം […]
ലവ് ജിഹാദ് പരാമർശം; ഇ ശ്രീധരന് എതിരെ പൊന്നാനി പൊലീസിൽ പരാതി
പൊന്നാനി: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളിൽ മെട്രോമാൻ ഇ ശ്രീധരൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പൊലീസിൽ പരാതി. ശ്രീധരന്റെ പൊലീസ് സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ അഭിഭാഷകൻ അനൂപ് വിആർ ആണ് പരാതി നൽകിയത്. ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയിൽ കേരളത്തിൽ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമർശങ്ങളിലാണ് പരാതി നൽകിയത്. പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പ്രിവിലേജുകളുടെ ബലത്തിൽ […]