ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് സര്‍ക്കാര്‍ വ്യക്തമാക്കും. വനത്തില്‍ ബോംബിടാന്‍ വ്യോമസേനയുടെ ആവശ്യമില്ലെന്നും വ്യോമസേനാ മേധാവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ല. ലക്ഷ്യമിട്ടകാര്യങ്ങള്‍ നിറവേറിയോ എന്നതാണ് വ്യോമസേന നോക്കാറ്. മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കും. കാട്ടിലാണ് വ്യോമസേന ബോംബിട്ടതെങ്കില്‍ എന്തിനാണ് പാക് പ്രധാനമന്ത്രി തന്നെ പ്രതികരണവുമായി എത്തിയതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ചോദിച്ചു.
കാലത്തിനനുസരിച്ച് ആധുനികവല്‍ക്കരിച്ച സേനയിലെ മികച്ച പോര്‍വിമാനമാണ് മിഗ് 21. മികച്ച റഡാര്‍- മിസൈല്‍ -ആയുധ സംവിധാനങ്ങള്‍ മിഗ് 21ലുണ്ട്. വൈദ്യപരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വീണ്ടും പോര്‍വിമാനം പറത്തുമെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യക്തമാക്കി.View image on Twitter