നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയർ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതർ പറയുന്നുയ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
Related News
തീപിടുത്തമുണ്ടായതിന് മീറ്ററുകള് അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന് ദുരന്തം
കണ്ണൂര് ട്രെയിനിന് തീപിടിച്ച സംഭവത്തില് ഒഴിവായത് വന് ദുരന്തം. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള് മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്ഫോഴ്സ് യൂണിറ്റുകളെത്തി വേഗത്തില് തീയണച്ചതോടെയാണ് വന് അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന് നിര്ത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിര്വശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വര്ധിപ്പിക്കുന്നു. സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള് എന്ഐഎ സംഘം ശേഖരിച്ചു. കേന്ദ്ര ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ട്രെയിനിന് തീപിടിച്ച സംഭവത്തില് ശാസ്ത്രീയ അന്വേഷണം വേണമെന്ന് കടന്നപ്പള്ളി […]
ഭക്ഷണവും വെളളവും കിട്ടാതെ തീർത്ഥാടകർ; ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം
ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീർത്ഥാടകർ ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോഗം. ശബരിമലയിലേക്കുള്ള വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് […]
മലപ്പുറത്ത് മത്സ്യബന്ധന ബോട്ടും വള്ളങ്ങളും അപകടത്തില് പെട്ടു;9 പേരെ കാണാതായി
പൊന്നാനിയില് നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില് നിന്ന് പോയ വള്ളവുമാണ് അപകടത്തില് പെട്ടത് മലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടും വള്ളങ്ങളും അപകടത്തില് പെട്ടു. ഒന്പത് പേരെ കാണാതായി . പൊന്നാനിയില് നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില് നിന്ന് പോയ വള്ളവുമാണ് അപകടത്തില് പെട്ടത്. കാണാതായവര്ക്കായി കോസ്റ്റ് ഗാര്ഡിന്റെ നേതൃത്വത്തില് തെരച്ചില് തുടരുകയാണ് . പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസമാകുന്നുണ്ട്.