സംസ്ഥാനത്താദ്യമായി എ.ഐ.എ.ഡി.എം.കെ അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് സ്ഥാനത്താദ്യമായി എ.ഐ.എ.ഡി.എം.കെ അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് യു.ഡി.എഫ് പിന്തുണയോടെ എ.ഐ.എ.ഡി.എം.കെയുടെ എസ് പ്രവീണ പ്രസിഡന്റ് പദവിയിലെത്തിയത്. ഇതോടെ പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു.
പീരുമേടില്‍ നാല് വര്‍ഷത്തിനിടെ അഞ്ച് പേരാണ് പ്രസിഡന്റ് സ്ഥാത്തെത്തിയത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെയായിരുന്നു യു.ഡി.എഫിന് ഭരണം നഷ്ടമായത്. പിന്നീട് നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ യു ഡി എഫ് ഭരണം തിരിച്ച് പിടിച്ചു.
സി.പി.എമ്മിലെ പ്രസിഡന്റായിരുന്ന രജനി വിനോദിനെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതേ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ഏഴിനെതിരെ എട്ട് വേട്ടുകള്‍ക്ക് എ.ഐ.എ.ഡി.എം.കെ അംഗമായ പ്രവീണ വിജയിച്ചത്. ഇതുവരെ എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ പഞ്ചായത്തംഗങ്ങളായിട്ടുണ്ടെങ്കിലും സംസ്ഥാനത്താദ്യമായാണ് പ്രസിഡന്റ് പദവിയിൽ എത്തുന്നത്.