സംസ്ഥാനത്ത് എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുകയാണ്. ഇതോടെ ഗതാഗത മേഖല ആധുനികവല്‍ക്കരിക്കപ്പെടുകയാണ് .മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത് . എന്നാല്‍ പുതിയ സാങ്കേതിക വിദ്യ പ്രാബല്യത്തില്‍ വരുമ്പോള്‍ അതിനെക്കുറിച്ച് സാധാരണക്കാരന് സംശയം തോന്നുന്നത് സ്വാഭാവികമാണ് . എ ഐ ക്യാമറ വരുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിക്കാം.
എ ഐ ക്യാമറയെ ഒരു തരത്തിലും പറ്റിക്കാന്‍ സാധിക്കില്ല എ ഐ ക്യാമറക്ക് ഒരു ക്യാമറയുടെ അതിര്‍ത്തിയില്‍ നിന്ന് മറ്റൊരു ക്യാമറയുടെ അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത അളക്കാന്‍ സാധിക്കും ക്യാമറയുടെ മുന്നില്‍ വന്നു നിയമം പാലിക്കുന്ന വിരുതന്മാര്‍ സൂക്ഷിക്കുക പിടി വീഴും ഉറപ്പ് . പിടിച്ചാല്‍ 1500 രൂപയാണ് പിഴത്തുക അത് മറക്കേണ്ട .
2 .എ ഐ ക്യാമറനിരീക്ഷണത്തില്‍ ആര്‍ക്കെങ്കിലും ഇളവുണ്ടോ?
നിലവില്‍ സാധാരണക്കാര്‍ക്ക് എ ഐ ക്യാമറയില്‍ ഇളവൊന്നുമില്ല ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ സര്‍വീസുകളും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളും നിയമത്തിന്റെ പരിധിയില്‍ പെടില്ല
3 . ഓവര്‍ സ്പീഡിന് പിഴ ഈടാക്കാന്‍ സാധ്യതയുണ്ടോ?
നിലവില്‍ വാഹനത്തിന്റെ വേഗ പരിധിയെ സംബന്ധിച്ച തര്‍ക്കങ്ങളുള്ളതിനാല്‍ ഇപ്പോള്‍ ഓവര്‍ സ്പീഡിന് പിഴ ഈടാക്കില്ല.
4 .ആദ്യ ഘട്ടത്തില്‍ ഏതൊക്കെ ലംഘനം എ ഐ പരിശോധിക്കും ?
ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര , രണ്ടിലധികംപേര്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് ,അനധികൃത പാര്‍ക്കിങ് ,ഡ്രൈവിങിനിടെയുള്ള സെല്‍ഫോണ്‍ ഉപയോഗം ഇവയൊക്കെയാണ് ആദ്യ ഘട്ടത്തില്‍ എ ഐ പരിശോധിക്കുന്നത്.
5 .എങ്ങനെയാണ് പിഴ ഈടാക്കുന്നത് ?അതിന്റെ രീതികള്‍ എന്തൊക്കെ ?
ഒരേ ദിവസം ആവര്‍ത്തിക്കുന്ന നിയമലംഘനങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേക പിഴയെന്നു ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഹെല്‍മറ്റ്,സീറ്റ് ബല്‍റ്റ് ഇല്ലാത്തതിന് 500 രൂപ, മൂന്ന് പേരുടെബൈക്ക് യാത്ര 1000 രൂപ , ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. ചെല്ലാന്‍ വഴിയാണ് പണം അടക്കേണ്ടത് .
എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:
ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500
ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500
അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500
അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250
ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000
മിറര്‍ ഇല്ലെങ്കില്‍ 250
റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും