കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോഴും ശബരിമലയില്‍ നിയന്ത്രണം. നട തുറക്കുന്ന 12ആം തിയ്യതി രാവിലെ 10 മണി മുതല്‍ മാത്രമേ തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകൂ. മണ്ഡല കാലത്തുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
