Kerala

കോവിഡിനുശേഷം മരുന്ന് വ്യാപാരരംഗത്ത് കേരളത്തിന് സാധ്യതകളേറെ

ഫാര്‍മസി വിദ്യാഭ്യാസം, ഗവേഷണം, ബിസിനസ് തുടങ്ങിയ മേഖലയില്‍ തിളങ്ങാന്‍ സംസ്ഥാനത്തിന് ആവുമെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

കോവിഡിന് ശേഷം മരുന്ന് വ്യാപാര രംഗത്ത് സംസ്ഥാനത്തിന് സാധ്യതകളേറെയെന്ന് വിദഗ്ധര്‍. ഫാര്‍മസി വിദ്യാഭ്യാസം, ഗവേഷണം, ബിസിനസ് തുടങ്ങിയ മേഖലയില്‍ തിളങ്ങാന്‍ സംസ്ഥാനത്തിന് ആവുമെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

കൊറോണ വൈറസിനെതിരെ ലോകം മുഴുവന്‍ മാരത്തോണ്‍ പരീക്ഷണത്തിലാണ്. പലരും മരുന്നിന്‍റെ ഫേസ് 3 പരീക്ഷ ഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ കോവിഡിനെതിരെയുളള വാക്സിന്‍ എത്തും. കോവിഡോടു കൂടി കേരളത്തിന് വന്ന് ചേര്‍ന്ന സാധ്യതകള്‍ ഏറെയാണ്. മരുന്ന് നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തു നിര്‍മാണത്തേക്കാളേറെ ഇ കൊമേഴ്സ്, ഇ ഫാര്‍മസി മേഖലയില്‍ ബൌദ്ധിക സേവനങ്ങള്‍ നടത്താന്‍ കേരളത്തിനാകും. രാജ്യത്തെ മരുന്ന് ഗവേഷണ രംഗത്ത് സംസ്ഥാനത്തിന് ഏറെ പിന്തുണ നല്‍കാനാവുമെന്നും ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ഫാര്‍മസി വിദ്യാഭ്യാസ മേഖലയില്‍ ആധുനിക രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുക, കൂടുതല്‍ ഗവേഷണ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് സംസ്ഥാനത്തിന് മുന്നിലുള്ള അവസരം. ബിസിനസ് ലോകത്ത് ഇനി ആരോഗ്യമേഖലക്കും തിളങ്ങാനാവും. പ്രത്യേകിച്ച് കോവിഡ് പ്രതിരോധ മേഖലയില്‍ മുന്നേറുന്ന കേരളത്തിന് അവസരങ്ങള്‍ നിരവധിയാണ്.