തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാൻ സാധ്യത ഉണ്ട്.
നേരത്തെ വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പാർട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. ആനാവൂര്‍ നാഗപ്പൻ എകെജി സെന്ററിലെത്തി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കണ്ടു.
ഉച്ചയ്ക്ക് ശേഷം എ.കെ.ജി സെന്ററിലെത്തിയ ആനവൂര്‍ നാഗപ്പന് അര മണിക്കൂറോളം കോടിയേരിയുമായി സംസാരിച്ചു. ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ആനാവൂര്‍ നാഗപ്പൻ ഇടപെടൽ നടത്തിയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.