India Kerala

ആദിവാസിയുടെ ഭൂമി വ്യാജരേഖ ഉണ്ടാക്കി മറിച്ച് വിറ്റു

അട്ടപ്പാടിയില്‍ ആദിവാസി കുടുംബത്തിന്റെ ഭൂമി വ്യാജ രേഖ ഉണ്ടാക്കി മറിച്ചു വിറ്റു.ഭൂമിക്കായി അവകാശവാദം ഉന്നയിക്കുന്ന ആദിവാസി കുടുംബത്തെ ഭൂമാഫിയ ഭീഷണിപ്പെടുത്തി.ആനക്കട്ടിയിലെ സുധീറിന്റെ ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി പലര്‍ക്കായി വിറ്റത്.

മിച്ച ഭൂമിയായാണ് സുധീറിന്റെ അമ്മ തങ്കമണിക്ക് 1983ല്‍ 71 സെന്‍റ് ഭൂമി ലഭിച്ചത്. അമ്മയുടെ മരണശേഷം അന്യാധീനപ്പെട്ട ഈ ഭൂമി 18 വര്‍ഷത്തെ പോരാട്ടത്തിനെടുവിലാണ് സുധീര്‍ തിരിച്ചുപിടിച്ചത്.71 സെന്റുള്ള ഭൂമിയില്‍ 61 സെന്റും തിരികെ ലഭിച്ചു. എന്നാല്‍ 10 സെന്റ് ഭൂമി തമിഴ്നാട്ടിലുള്ള വ്യക്തി കയ്യേറി പലര്‍ക്കായി വിറ്റു. കോട്ടത്തറ വില്ലേജ് ഓഫീസറുടെ പരിശോധനയില്‍ 10 സെന്റ് ഭൂമിയില്‍ മറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷമാണ് തന്റെ ഭൂമിയില്‍ കുടില്‍കെട്ടി സുധീറും കുടുംബവും താമസിക്കാന്‍ തുടങ്ങിയത് .സുധീറിനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലെത്തിയ സംഘം ഭീഷണിപ്പെടുത്തി. നഷ്ടപ്പെട്ട ഭൂമി പോരാട്ടത്തിലൂടെ തിരികെ പിടിച്ച സുധീറിനെ ആക്രമിക്കനാണ് ഭൂമാഫിയ ലക്ഷ്യമിടുന്നത്.