India Kerala

സുരേഷ് ഗോപിയെ വിമര്‍ശിച്ച്‌ സംവിധായകന്‍ എംഎ നിഷാദ്

തൃശൂര്‍: ഏറെ നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം വ്യക്തമായത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍.

നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം സുരേഷ് ഗോപിയിലൂടെ നിറവേറുകയായിരുന്നു. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംവിധായകന്‍ എം എ നിഷാദ് രംഗത്ത് വന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

രാഷ്ട്രീയത്തില്‍ ഇറങ്ങിയതുകൊണ്ട് വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റെ മുമ്ബില്‍ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകള്‍ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ടെന്ന് എം എ നിഷാദ് കുറിച്ചു. തനിക്കിനിയൊരു ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിച്ചാല്‍ മതിയെന്ന സുരേഷിന്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവര്‍ണ്ണ മനസ്സിന്റെ ആഴം അളക്കാന്‍.

സുരേഷ് ഗോപി ഒരു മണ്ടനൊന്നുമല്ല, മോദിയുടെ അടിമയാണ് താനെന്ന് അയാള്‍ പറഞ്ഞതും വെറുതെയല്ല.. (അടിമ ഗോപി എന്ന ആക്ഷേപം അയാള്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം). അയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല.. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്…
അത് ലീഡര്‍ കരുണാകരന്, ചോറ് വിളമ്ബി കൊടുത്തപ്പോഴും, സ: വി എസിനു വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്..നല്ല ഒന്നാന്തരം ഇരട്ടതാപ്പ്..പത്തരമാറ്റ് അവസരവാദി…വിശേഷണങ്ങള്‍ തീരുന്നില്ല…ഇത് കേരളമാണ്, പ്രബുദ്ധരായ ജനങ്ങളുള്ള കേരളം… മതേതര വിശ്വാസികളുള്ള കേരളം.. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ. ഇവിടെ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ലെന്നും നിഷാദ് പറഞ്ഞു.

എം എ നിഷാദിന്റെപോസ്റ്റിന്റെ പൂര്‍ണരൂപം

സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങുമ്ബോള്‍…….

താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ആദ്യമല്ല..അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്…..
പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോര്‍മ്മ വരുന്നു…രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നും ,സിനിമയില്‍ കയറിയെന്നും.. അങ്ങനെയാണ് നാടന്‍ ഭാഷ.. ഒരര്‍ത്ഥത്തില്‍ ശരിയാണ്…രാഷ്ട്രീയം ഒരിറക്കമാണോ ? പൂര്‍ണ്ണമായും അതിനോട് യോജിക്കുന്നില്ലെങ്കിലും സുരേഷ് ഗോപിയുടെ കാര്യത്തില്‍ അത് ശരി തന്നെയാണ്..

വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റെ മുമ്ബില്‍ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകള്‍ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്..തനിക്കിനിയൊരു ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിച്ചാല്‍ മതിയെന്ന സുരേഷിന്റെ പരസ്യപ്രസ്താവന മാത്രം മതി അയാളിലെ സവര്‍ണ്ണ മനസ്സിന്റെ ആഴം അളക്കാന്‍… അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായി നീരീക്ഷിച്ചിട്ടുള്ളതുകൊണ്ടും, എന്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാന്‍ പറ്റും…

Suresh Gopi is an exhibist and a materialistic person…അയാളൊരു മണ്ടനൊന്നുമല്ല…മോദിയുടെ അടിമയാണ് താനെന്ന് അയാള്‍ പറഞ്ഞതും വെറുതെയല്ല..(അടിമ ഗോപി എന്ന ആക്ഷേപം അയാള്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം)..സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കള്‍ക്ക് പോലും തോന്നിയിട്ടുള്ള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്…എന്നാല്‍ അയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല.. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്…അത് ലീഡര്‍ കരുണാകരന്, ചോറ് വിളമ്ബി കൊടുത്തപ്പോഴും, സ: വി എസിനു വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്..

നല്ല ഒന്നാന്തരം ഇരട്ടതാപ്പ്..പത്തരമാറ്റ് അവസരവാദി…വിശേഷണങ്ങള്‍ തീരുന്നില്ല…
സംഘപരിവാര്‍ പാളയത്തില്‍ ഒരു സുപ്രഭാതത്തില്‍ ചെന്ന് പെട്ടതല്ല അയാള്‍…വ്യക്തമായ പ്‌ളാനിങ്ങിലൂടെ തന്നെയാണ് സുരേഷ്‌ഗോപി അത്തരം നിലപാട് എടുത്തത്.. സാധാരണ ജനങ്ങളുടെയിടയില്‍ മനുഷത്ത്വമുള്ള നല്ല മനുഷ്യന്‍ ഇമേജ് വളര്‍ത്തിയെടുക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കി…പക്ഷെ ആട്ടിന്‍ തോലിട്ട ചെന്നായ് അതിന്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ.. അയാളിലെ വര്‍ഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു.

ബിജെപിയിലെ സാധാരണ പ്രവര്‍ത്തകരെയും ആ പാര്‍ട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട നേതാക്കളേയും നോക്ക് കുത്തികളാക്കി, അടിമ പട്ടം നേടി രാജ്യസഭാ ങജ യായി സുരേഷ്‌ഗോപി നൂലില്‍ കെട്ടിയിറങ്ങയപ്പോള്‍…നിശ്ശബ്ദം..നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.. അതാണ് സുരേഷ് ഗോപി.. വിഡ്ഡിത്തം വിളമ്ബും ,(അത് പിന്നെ ആ പാര്‍ട്ടിയുടെ മുഖമുദ്ര ആണല്ലോ…) പക്ഷെ സുരേഷിനറിയാം എന്ത് എവിടെകൊണ്ടെത്തിക്കണമെന്ന്…

പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുള്ള കേരളം…മതേതര വിശ്വാസികളുള്ള കേരളം..ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ..ഇവിടെ ഈ സാക്ഷര കേരളത്തില്‍ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല…
കേരളം ഒരു വര്‍ഗ്ഗിയവാദിക്ക് പരവതാനി വിരിച്ച്‌ കൊടുക്കില്ല..ഒരു കാലത്തും..പ്രത്യേകിച്ച്‌ തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍…

ചആ..ഇതെന്റെ അഭിപ്രായമാണ്..നല്ല ബോധ്യത്തോട് കുടി തന്നെയാണ് ഞാന്‍ ഈ കുറിപ്പെഴുതിയിരിക്കുന്നത്..ആരുടെയും കുരുപൊട്ടിയിട്ട് കാര്യമില്ല…